അഫ്ഗാനിസ്ഥാന്‍ താലിബാന്റെ അധീനതയിലാകുമ്പോൾ: അനിശ്ചിതത്വത്തിലായി അഫ്ഗാന്‍ ക്രിക്കറ്റിന്റെ ഭാവി

അഫ്ഗാനിസ്ഥാന്‍ താലിബാന്റെ അധീനതയിലാകുമ്പോൾ അനിശ്ചിതത്വത്തിലായി അഫ്ഗാന്‍ ക്രിക്കറ്റിന്റെ ഭാവി. നിലവാരമുള്ള സ്റ്റേഡിയങ്ങള്‍ ഇല്ലാത്തതിനാൽ 2017 മുതല്‍ ഇന്ത്യയിലെ നോയിഡയാണ് അഫ്ഗാന്‍ ക്രിക്കറ്റിന്റെ ബേസ് ഗ്രൗണ്ട്. കായിക മത്സരങ്ങള്‍ക്ക് താലിബാന്‍ അനുമതി നല്‍കിയാലും, താലിബാന്‍ ഭരണകൂടത്തിനോട് മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിര്‍ണായകമാകുമെന്നാണ് വിവരം. ലോകോത്തര താരങ്ങള്‍ വരെ അഫ്ഗാനില്‍ നിന്നും പിറവിയെടുത്തു. അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവര്‍ നിലവില്‍ ഐ.പി.എല്ലിന്റെ ഭാഗമാണ്. ഇതില്‍ റാഷിദ് ഖാനും മുഹമ്മദ് നബിയും നിലവില്‍ യു.കെയിലാണ്. ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പമാവും ഒരുപക്ഷേ ഇവര്‍ ഐ.പി.എല്ലിനെത്തുക. തന്റെ രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാഷിദ് ഖാനും, മുഹമ്മദ് നബിയും നേരത്തെ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വലിയ പുരോഗതി നേടിയ ടീമാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം.
Tags