75-ാം സ്വാതന്ത്ര്യദിനം: 23 ഐടിബിപി സേനാംഗങ്ങൾക്ക് ധീരതാ പുരസ്‌കാരം
August 14, 2021
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി കാക്കുന്ന ഇന്തോ-ടിബറ്റൻ സേനാംഗങ്ങളെ രാജ്യം ആദരിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം പ്രമാണിച്ച് 23 ഐടിബിപി സേനാംഗ ങ്ങൾക്കാണ് ധീരതാ പുരസ്‌ക്കാരം നൽകുന്നത്. 2020ലെ ലഡാക് സംഘർഷത്തിൽ പോരാടിയ 20 പേരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ലഡാക് സംഘർഷം രൂക്ഷമായിരുന്ന കാലഘട്ടത്തിൽ അതിർത്തിയിൽ സേവന നിരതരായിരുന്ന 295 സേനാംഗങ്ങളെ ഐടിബിപി പ്രത്യേകം ആദരിച്ചിരുന്നു. ഐടിബിപി ഡയറക്ടർ ജനറലിന്റെ വിശിഷ്ട ബഹുമതിയാണ് അന്ന് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം കേന്ദ്രസർക്കാറിന് സമർപ്പിച്ച പട്ടിക പ്രകാരമാണ് 23 പേർക്ക് ഇത്തവണ ധീരതാ പുരസ്‌ക്കാരം നൽകുന്നത്. ഐടിബിപി മേധാവി എസ്.എസ്.ദേസ്വാളാണ് ധീരതാ പുരസ്‌കാര വിവരം അറിയിച്ചത്.
ഐടിബിപിക്കൊപ്പം ബീഹാർ റജിമെന്റാണ് ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തെ ചെറുത്തുതോൽപ്പിച്ചത്. ഹിമാലയൻ മലനിരകളിലെ കടുത്ത ശൈത്യത്തെ അതിജീവി ക്കാനും എത്രനേരം വേണമെങ്കിലും ഉയരങ്ങളിൽ കാവൽ നിൽക്കാനും ശാരീരിക ക്ഷമതയും മാനസിക ധൈര്യവും നേടിയവരാണ് ഐടിബിപി സേനാംഗങ്ങളെന്ന് എസ്.എസ്.ദേസ്വാൾ പറഞ്ഞു.
Tags
