സംസ്ഥാനത്ത് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവൃത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
August 14, 2021
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവൃത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യമസഭയില്‍ നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ ഭീകരവാദസംഘങ്ങളുടെ സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ലെന്ന് പറയാനാകില്ലെന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്നാഥ് ബെഹറയുടെ ഈ പരാമർശത്തെ തള്ളിയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കേരളത്തെ ഭീകര സംഘടനകള്‍ റിക്രൂട്ടിംഗ് ലക്ഷ്യമാക്കി കേരളത്തെ മാറ്റാന്‍ ശ്രമിക്കുന്നു. സംസ്ഥാനത്ത് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ല എന്ന് പറയാനാകില്ലെന്നും ഡിജിപി പറഞ്ഞിരുന്നു.എന്നാൽ സംസ്ഥാനത്ത് ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന് രൂപം നല്‍കിയതിലൂടെ ഇത്തരം സെല്ലുകളുടെ പ്രവര്‍ത്തനം കുറയ്‌ക്കാനായെന്നും മുന്‍ ഡിജിപി പറഞ്ഞിരുന്നു.
സംസ്ഥാന പൊലീസ് മേധാവിയായിരിക്കെ സര്‍വീസില്‍ നിന്നും വിരമിയ്‌ക്കുന്ന സാഹചര്യത്തില്‍ വിവിധ മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്‌നാഥ് ബെഹ്‌റ സ്ലീപ്പര്‍സെല്ലുകളെ കുറിച്ച് പ്രതികരിച്ചത്. ഈ നിലപാടാണ് മുഖ്യമന്ത്രി നിയമസഭയിൽ തള്ളിപ്പറഞ്ഞത്.
Tags
