ഇന്ത്യാ വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി
August 13, 2021
ന്യൂഡൽഹി : ഇന്ത്യാ വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ വിഭജനത്തിന്റെ ഭീതി സ്മരണ ദിനത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.നമ്മുടെ ലക്ഷക്കണക്കിന് സഹോദരങ്ങൾ കുടിയൊഴിപ്പിക്കപ്പെടുകയും, മരിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഭജനത്തിന്റെ ഭാഗമായി ജീവൻ ത്യാഗം ചെയ്യേണ്ടിവന്ന ആളുകളുടെ ഓർമ്മയ്‌ക്കായാണ് ആഗസ്റ്റ് 14 വിഭജന ഭീതി സ്മരണ ദിനമായി ആഘോഷിക്കുന്നതെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഈ ദിനം വിവേചനത്തിൽ നിന്നും , വിദ്വേഷത്തിൽ നിന്നും മുക്തരാകാൻ നമ്മെ പ്രചോദിപ്പിക്കുക മാത്രമല്ല, മറിച്ച് സമൂഹിക ഐക്യം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നമ്മെ പ്രോത്സാഹിപ്പിക്കുമെന്നും മോദി പറഞ്ഞു
Tags
