പോക്സോ കേസ് പ്രതിയും സിപിഎം അനുഭാവിയും ടിക്ടോക് താരവുമായ അമ്പിളി വീണ്ടും വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ അമ്പിളിക്കെതിരെ യുവമോര്‍ച്ച പോലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം:പോക്സോ കേസ് പ്രതിയും സിപിഎം അനുഭാവിയും ടിക്ടോക് താരവുമായ അമ്പിളി വീണ്ടും വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ അമ്പിളിക്കെതിരെ യുവമോര്‍ച്ച പോലീസില്‍ പരാതി നല്‍കികഴിഞ്ഞു. യുവമോര്‍ച്ച വടക്കഞ്ചേരി നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് അഖില്‍ പള്ളിമണ്ണയാണ് വടക്കാഞ്ചേരി പോലീസില്‍ അമ്പിളിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കൊറോണ വാക്സിന്റെ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ പതിച്ചിരിക്കുന്നതിനെയാണ് അമ്പിളി അപമാനിച്ചത് . നായ എന്ന വാക്കുൾപ്പെടെ അശ്ലീല വാക്കുകളും പ്രധാനമന്ത്രിയ്‌ക്കെതിരെ അമ്പിളി ഉപയോഗിച്ചിരുന്നു. തുടർന്ന് അമ്പിളിയ്‌ക്കെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത് . ടിക് ടോക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ഷോർട്ട് വീഡിയോ ചെയ്ത് ശ്രദ്ധേയനായ അമ്പിളി സഖാവ് അമ്പിളി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇടത് അനുകൂല പോസ്റ്റുകൾ പ്രചരിപ്പിച്ചതിലൂടെയാണ് അമ്പിളിയ്‌ക്ക് സഖാവ് അമ്പിളി എന്ന പേര് ലഭിച്ചത്. മാത്രമല്ല ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് മുൻപ് അമ്പിളി അറസ്റ്റിലായത്.
Tags