രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 31374 രോഗികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സജീവ കേസുകളുടെ എണ്ണം 359775 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 32649947 ആയി. 24 മണിക്കൂറിനിടെ 10335290 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 622989134 ആയി.
രാജ്യത്ത് ആകെ 3,26,49,947 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ തന്നെ ആകെ 3,18,52,802 പേര്‍ രോഗമുക്തി നേടി കഴിഞ്ഞു. നിലവില്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത് 3,59,775 പേരാണ്. കൂടാതെ ഇതുവരെ 4,37,370 പേര്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്.