രാജ്യതലസ്ഥാനത്തിന് ആശ്വാസം; തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിൽ കൊറോണ മരണമില്ല
August 27, 2021
ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നാം തരംഗ ഭീഷണി നിലനിൽക്കെ ആശ്വാസമേകുന്ന റിപ്പോർട്ടുകളാണ് തലസ്ഥാന നഗരിയിൽ നിന്നും പുറത്തുവരുന്നത്. തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിൽ കൊറോണ ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ 46 പോസിറ്റീവ് കേസുകൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നതും ആശ്വാസകരമാണ്. 74,649 സാമ്പിളുകൾ പരിശോധിച്ചതിന്റെ ഫലമാണിത്. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 0.06 ശതമാണ്.
കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ മുതൽ ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. ഘട്ടം ഘട്ടമായി തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനം. അതേസമയം സ്‌കൂളുകളിൽ നേരിട്ടു ചെന്നുള്ള പഠനം നിർബന്ധമാക്കിയിട്ടില്ല.
സർക്കാർ കണക്കുകൾ പ്രകാരം ഡൽഹിയിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരും ആദ്യ ഡോസ് വാക്‌സിൻ എങ്കിലും എടുത്തിട്ടുള്ളവരാണ്. രാജ്യത്താകെ വാക്‌സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇന്ന് ഒരു കോടിയോളം ഡോസ് വാക്‌സിനാണ് ഇന്ത്യയിൽ വിതരണം ചെയ്തത്. കൊറോണ വ്യാപനത്തെ തടയാൻ വാക്‌സിനേഷൻ പരമാവധി വേഗത്തിലാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയം.
Tags