തൃക്കാക്കരയിലെ ഓണ സമ്മാന വിവാദം: വിജിലൻസ് അന്വേഷണം തടസപ്പെടുത്തി ചെയർപേഴ്‌സൺ
August 27, 2021
തൃക്കാക്കരയിലെ ഓണ സമ്മാന വിവാദം: വിജിലൻസ് അന്വേഷണം തടസപ്പെടുത്തി ചെയർപേഴ്‌സൺ. ഓഫീസിലെ കാമറ സെർവർ ഇരിക്കുന്ന ഇരിക്കുന്ന മുറി ചെയർപേഴ്‌സൺ. ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമം തുടരുന്നു.
ഇന്ന് വൈകുന്നേരം 3 മണിമുതൽ തൃക്കാക്കര നഗരസഭയിൽ വിജിലൻസ് അന്വേഷണം നടന്നിരുന്നു. ഓണ സമ്മാന വിവാദവുമായി ബന്ധപ്പെട്ടുകൊണ്ടാണ് വിജിലൻസ് പരിശോധന ആരംഭിച്ചത്. എന്നാൽ വൈകുന്നേരം 6 മാണിയോട് കൂടിത്തന്നെ തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിതാ തങ്കപ്പൻ കമ്പ്യൂട്ടറിന്റെ സെർവറുമായി ബന്ധപ്പെട്ട മുറി പൂട്ടി താക്കോലുമായി പോവുകയായിരുന്നു.
അജിതാ തങ്കപ്പനെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനാണ് വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയത് പക്ഷെ അജിതാ തങ്കപ്പൻ മുറി പൂട്ടി പോയതോടുകൂടി വിജിലൻസിന് ദൃശ്യങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. അതോടെ മറ്റൊരു കമ്പ്യൂട്ടറിൽ നിന്നും ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നീക്കമായിരുന്നു നടന്നത്.
ഇപ്പോഴും നഗരസഭാ ഓഫീസിൽ വിജിലൻസ് ഉദ്യോഗസ്ഥർ വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നു. തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ ഉദ്യോഗസ്ഥർ നഗരസഭാ ഓഫീസിൽ നിന്നും പോവുകയുള്ളൂ. സി ഐ ഗോപകുമാറിന്റെ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
Tags