‘മികച്ച അത്‌ലറ്റാണ് നിങ്ങൾ’: നിഷാദ് കുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ടോക്കിയോ പാരാലിംപിക്‌സ് ഹൈ ജംപിൽ വെള്ളി മെഡൽ നേടിയ നിഷാദ് കുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ സന്തോഷമുണ്ടെന്നും മികച്ച അത്‌ലറ്റാണ് നിഷാദ് കുമാറെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ ‘ടോക്കിയോയിൽ നിന്ന് കൂടുതൽ സന്തോഷകരമായ വാർത്തകൾ വരുന്നു. പുരുഷന്മാരുടെ ഹൈജംപിൽ നിഷാദ് കുമാർ വെള്ളി മെഡൽ നേടിയതിൽ വലിയ സന്തോഷമുണ്ട്. മികച്ച അത്‌ലറ്റാണ് നിഷാദ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ’.

2.06 മീറ്റർ ഉയരം ചാടി ലോക റെക്കോർഡോടെയാണ് നിഷാദ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ടോക്കിയോ പാരാലിംപിസ്‌ക്‌സിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ ടേബിൾ ടെന്നിസിൽ ഭവിന ബെൻ പട്ടേൽ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. ഇന്ത്യ ഇതുവരെ മൂന്ന് മെഡലുകളാണ് സ്വന്തമാക്കിയത്. ഡിസ്‌കസ് ത്രോയിലൂടെ വിനോദ് കുമാർ വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു.
Tags