62 കോടിയിലധികം പേർക്ക് വാക്‌സിൻ നൽകി; കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം: പ്രധാനമന്ത്രി
രാജ്യത്ത് 62 കോടിയിൽ അധികം പേർക്ക് വാക്‌സിൻ നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നിരുന്നാലും കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നരേന്ദ്ര മോദി നിർദേശിച്ചു. പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ ‘മൻ കീ ബാത്തി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തരിച്ച ഹോക്കിതാരം മേജർ ധ്യാൻ ചന്ദിനെ അനുസ്മരിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി ഇന്നത്തെ ‘മൻ കീ ബാത്’ ആരംഭിച്ചത്. എല്ലാ മെഡലുകളും അമൂല്യങ്ങളാണ്. ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയപ്പോൾ ആനന്ദിച്ചു. ഈ മെഡൽ നേട്ടം ധ്യാൻ ചന്ദിന് ഏറെ സന്തോഷമുളവാക്കിക്കാണുമെന്നും മോദി പറഞ്ഞു.