കൊവിഡ് ചികിത്സയിലായിരുന്ന വയോധികയുടെ സ്വർണ്ണമോഷണം; നഴ്‌സ്‌ അറസ്റ്റിൽ

കളമശേരി മെഡിക്കൽ കോളജിൽ വയോധികയുടെ ആഭരണം മോഷണം പോയ സംഭവത്തിൽ നഴ്‌സ്‌ അറസ്റ്റിൽ. അറസ്റ്റിലായത് എൻ എസ് സുലു. 12 ഗ്രാമിന്റെ വള മോഷണം പോയ കേസിലാണ് അറസ്റ്റ്. എറണാകുളം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്ന വയോധികയുടെ സ്വർണ്ണാഭരണമാണ് മോഷണം പോയത്. പ്രതി രണ്ട് ദിവസം മുൻപ് മോഷ്ടിച്ച സ്വർണ്ണം കങ്കരപ്പടിയിലെ ജ്വല്ലറിയിൽ വിറ്റിരുന്നു. ജ്വല്ലറിയിൽ നിന്നും സ്വർണ്ണം പൊലീസ് കണ്ടെടുത്തു. പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കി.
Tags