പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും.
August 17, 2021
പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.
വിവാദങ്ങളെ തുടര്‍ന്ന് എംസി ജോസഫൈന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സ്ഥാനമൊഴിയാന്‍ എട്ടുമാസം ബാക്കിനില്‍ക്കെയായിരുന്നു എം സി ജോസഫൈന്റെ രാജി. തുടര്‍ന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ, സതീദേവി, സിഎസ് സുജാത തുടങ്ങിയവരുടെ പേരുകള്‍ പരിഗണനാ പട്ടികയിലേക്ക് വന്നിരുന്നു
Tags