അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന സാഹചര്യത്തിൽ നിമിഷ ഫാത്തിമയേയും നാട്ടിലെത്തിക്കണം ; ആവശ്യവുമായി വീണ്ടും ബിന്ദു സമ്പത്ത്

കൊച്ചി : മകൾ ജയിൽ മോചിതയായെന്ന വിവരം അറിഞ്ഞതിനു പിന്നാലെ നിമിഷ ഫാത്തിമയെ മടക്കി എത്തിക്കണമെന്ന ആവശ്യവുമായി വീണ്ടും അമ്മ ബിന്ദു സമ്പത്ത്. അഫ്ഗാനിൽ തടവിലായിരുന്ന 5000 ത്തോളം ഐഎസ് ഭീകരരെ താലിബാൻ മോചിപ്പിച്ചു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നിമിഷ ഫാത്തിമ ഉൾപ്പെടെ എട്ട് മലയാളികളെ മോചിതരാക്കി എന്ന സൂചനയാണ് ഇന്റലിജൻസിന് ലഭിച്ചത്. ഇതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് ബിന്ദു സമ്പത്ത് രംഗത്തെത്തിയിരുന്നു . എന്നാൽ ഇപ്പോൾ മകളെ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തണമെന്നാണ് ബിന്ദു സമ്പത്ത് ആവശ്യപ്പെടുന്നത് . അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന സാഹചര്യത്തില്‍ നിമിഷ ഫാത്തിമയേയും നാട്ടിലെത്തിക്കണമെന്നാണ് ബിന്ദു ആവശ്യപ്പെടുന്നത് . അഫ്ഗാൻ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ തിരികെ നൽകാമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗാനി വ്യക്തമാക്കിയെങ്കിലും രാജ്യം അത് അംഗീകരിച്ചില്ല. രാജ്യസുരക്ഷ കണക്കിലെടുത്താണ് ഇവരെ തിരികെ കൊണ്ടുവരേണ്ട എന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്.
Tags