ഐഎസ് ബന്ധം; കണ്ണൂരിൽ രണ്ട് യുവതികൾ പിടിയിൽ
August 17, 2021
ഐഎസ് ബന്ധം; കണ്ണൂരിൽ രണ്ട് യുവതികൾ പിടിയിൽ
കണ്ണൂർ: ഐഎസ് ബന്ധത്തെത്തുടർന്ന് രണ്ട് യുവതികളെ കണ്ണൂരിൽ അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് പിടികൂടിയത്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഗ്രൂപ്പുണ്ടാക്കി പ്രവർത്തിച്ച് വരികയായിരുന്നു ഇവർ. കണ്ണൂര്‍ നഗരപരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ കൂട്ടാളി മൂസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു.
Tags