25,166 പുതിയ കൊറോണ രോഗികൾ; 154 ദിവസത്തിനിടെ ഏറ്റവും കുറവ്
August 16, 2021
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 25,166 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 154 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. ഇന്നലെ രേഖപ്പെടുത്തിയതിലും 23.5 ശതമാനമാണ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നത്. 36,830 പേർ രോഗമുക്തി നേടി. നിലവിൽ 3,69,846 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 437 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,32,079 ആയി
Tags