മലപ്പുറത്ത് അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ

മലപ്പുറം : നിലമ്പൂരിൽ പെൺവാണിഭ സംഘത്തിലെ കണ്ണികൾ പിടിയിൽ. അന്തർ സംസ്ഥാന പെൺവാണിഭ സംഘത്തിലെ നാല് പേരാണ് പിടിയിലാത്. എടക്കര കാക്കപ്പരുത നെല്ലേങ്ങര അഭിനന്ദ് (37) ചുള്ളിയോട് കിഴക്കേത്തറ പ്രവീൺ (30) മലപ്പുറം വലിയങ്ങാടി പുത്തൻചിറ ഷംസുദ്ദീൻ (38) മലപ്പുറം ചെറുകുന്ന് മാതുക്കമുഹമ്മദാലി (35) എന്നിവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇതിൽ ഷംസുദ്ദീൻ ഓട്ടോ ഡ്രൈവറാണ്.നിലമ്പൂർ ഡി.വൈ.എസ്.പി സാജു കെ എബ്രാഹാമിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags