അവയവദാനത്തിന് തയ്യാറായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി അവയവദാനത്തിനുള്ള സമ്മതപത്രം ഗവർണ്ണർ കൈമാറി.

തിരുവനന്തപുരം: അവയവദാനത്തിന് തയ്യാറായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി അവയവദാനത്തിനുള്ള സമ്മതപത്രം ഗവർണ്ണർ കൈമാറി. സ്ത്രീ സുരക്ഷ ഉറപ്പാക്കാനായി സത്യാഗ്രഹമിരുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സംസ്ഥാനത്ത് പെൺ കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളും സ്ത്രീധന പീഡനങ്ങളും വർദ്ധിച്ച സാഹചര്യത്തിലായിരുന്നു ഭാരതമൊന്നാകെ ഉറ്റുനോക്കിയ പ്രതിഷേധം കേരള ഗവർണർ സംഘടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് അവയവദാനത്തിനും ഗവർണ്ണർ തയ്യാറായത്. ഇതിനുള്ള സമ്മതപത്രം മൃതസഞ്ജീവിനി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. സാറ വർഗീസിന് ഒപ്പിട്ടു നൽകി. ഗവർണ്ണർ സ്വന്തം അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായതോടെ കൂടുതൽ പേർ അവയവങ്ങൾ നൽകാൻ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags