സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താനുള്ള പദ്ധതി തകർത്ത് ഡൽഹി പോലീസ്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന നാലംഗ സംഘത്തെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ പിടികൂടി
August 13, 2021
ന്യൂഡൽഹി : സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താനുള്ള പദ്ധതി തകർത്ത് ഡൽഹി പോലീസ്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന നാലംഗ സംഘത്തെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ പിടികൂടി. 55 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 50 കാർട്രിഡ്ജുകളും പ്രതികളിൽ നിന്നും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
പോലീസ് പരിശോധനയ്‌ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നാല് പേരെ പിടികൂടിയത്. പരിശോധനയിൽ ഇവരിൽ നിന്നും വൻ ആയുധശേഖരം പിടിച്ചെടുത്തതായും ഡൽഹി പോലീസ് അറിയിച്ചു. കുപ്രസിദ്ധ ഗുണ്ടാ തലവനായ കൗശലിന്റെ സംഘവുമായി അടുത്ത ബന്ധമുള്ളയാളും പിടിയിലായതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് കർശനമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ഡൽഹി പോലീസ് വക്താവ് അറിയിച്ചു. സുരക്ഷയ്‌ക്കായി കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അതിർത്തികൾ ബാരിക്കേഡുകൾ വെച്ച് അടച്ചിരിക്കുകയാണ്. ഒരു തരത്തിലുള്ള രാജ്യവിരുദ്ധ ശക്തികളേയും സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
Tags