രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 37,593 കൊവിഡ് കേസുകൾ
August 24, 2021
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 37,593 കൊവിഡ് കേസുകൾ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 648 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 32512366 ആയി. ആകെ മരണസംഖ്യ 435758 ആയി. ഇതുവരെ 31754281 പേരാണ് രോഗമുക്തി നേടിയത്. സജീവ കേസുകളുടെ എണ്ണം 322327 ആണ്. 24 മണിക്കൂറിനിടെ 6190930 വാക്‌സിൻ ഡോസുകൾ കൂടി നൽകിയതോടെ ആകെ നൽകിയ ഡോസുകളുടെ എണ്ണം 595504593 ആയി.
Tags