കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിൽ ക്വാറന്റൈൻ നിർബന്ധം

ബെംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്ന യാത്രക്കാർക്കായി കർണാടക ക്വാറന്റൈൻ നിർബന്ധമാക്കി. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്ക് കർണാടകയിൽ ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി. കേരളത്തിൽ നിന്നുള്ളവർ കർണാടകയിലേക്ക് വ്യാജ പരിശോധന റിപ്പോർട്ടുകൾ നൽകുന്നുവെന്ന തെളിഞ്ഞത്തോടെയാണ് കർണാടക സർക്കാറിന്റെ പുതിയ നടപടി. കേരളത്തിൽ നിന്നുള്ള യാത്രക്കാർ കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനുളളിലെ നെഗറ്റീവ് പരിശോധന റിപ്പോർട്ട് ഹാജരാക്കണം. എന്നിരുന്നാലും, നെഗറ്റീവ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ആളുകളിൽ നടത്തിയ റാൻഡം റാപ്പിഡ് ആന്റിജൻ പരിശോധനയിൽ പലർക്കും രോഗം ബാധിച്ചതായി കാണിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിൽ പ്രതിദിനം കൊറോണ കേസുകൾ കൂടിവരുന്ന സാഹചര്യമാണ് .ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 18 ശതമാനത്തിൽ മുകളിലാണ്. വയനാട് ജില്ലയിലെ മൂന്നു പേർ വ്യാജ നെഗറ്റീവ് റിപ്പോർട്ടുകളുമായി എത്തിയിരുന്നു. പീന്നിട് പരിശോധനയിൽ അവർക്ക് പോസിറ്റീവ് ആയി. ഇതെ തൂടർന്ന് ജില്ലാ ഭരണകൂടം ഇവരെ കേരളത്തിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. കർണ്ണാടകയിലെ പകർച്ചവ്യാധി സ്ഥിതി നിയന്ത്രണവിധേയമാണ്. ടിപിആർ 1 ശതമാനത്തിൽ താഴെയാണ്. സ്‌കൂളുകൾ കൂടി തുറന്ന സാഹചര്യം കണക്കിലെടുത്താണ് സർക്കാറിന്റെ പുതിയ നടപടി.
Tags