മഹാരാഷ്‌ട്രയിൽ കൊറോണ ഡെൽറ്റ വകഭേദം ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. സംസ്ഥാനത്ത് 103 പേരെയാണ് അതിതീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസ് വകഭേദം ബാധിച്ചത്. ഇന്നലെ 27 പേരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്
August 24, 2021
മുംബൈ: മഹാരാഷ്‌ട്രയിൽ കൊറോണ ഡെൽറ്റ വകഭേദം ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. സംസ്ഥാനത്ത് 103 പേരെയാണ് അതിതീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസ് വകഭേദം ബാധിച്ചത്. ഇന്നലെ 27 പേരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഗഡ്ചിരോളി, അമരാവതി എന്നിവിടങ്ങളിൽ ആറ് വീതം രോഗികളും, നാഗ്പൂരിൽ അഞ്ച് പേർക്കും, അഹ്മദ്‌നഗറിൽ നാല് പേർക്കും, നാസിക്കിലും യവത്മൽ ജില്ലയിലുമായി മൂന്ന് പേർക്കും ഡെൽറ്റ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ആകെ 53,433 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. വാക്‌സിൻ സ്വീകരിച്ചവരിലും രോഗം ബാധിക്കുന്നുണ്ടെന്ന് ചെന്നൈയിലെ ഐസിഎംആർ പഠനം പറയുന്നു. വാക്‌സിൻ സ്വീകരിച്ചവരെക്കാൾ, സ്വീകരിക്കാത്തവരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. വാക്‌സിൻ എടുത്തവർക്ക് രോഗത്തിന്റെ മറ്റ് ബുദ്ധിമുട്ടുകളും കുറവായിരിക്കും. മഹാരാഷ്‌ട്രയിൽ ഡെൽറ്റ വൈറസ് ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ ആഴ്ച 128 വരെ എത്തിയിരുന്നു.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് ആദ്യ വൈറസിനേക്കാൾ 300 മടങ്ങ് വൈറൽ ലോഡ് ഉണ്ടെന്ന് ദക്ഷിണ കൊറിയ കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ആൽഫ വകഭേദത്തെ അപേക്ഷിച്ച് 1.6 മടങ്ങും ആദ്യ വകഭേദത്തെ അപേക്ഷിച്ച് രണ്ട് മടങ്ങുമാണ് ഡെൽറ്റ വകഭേദത്തിന്റെ വ്യാപന തോതിലെ വർധനവ്. അതേസമയം 10 ദിവസങ്ങൾക്കുള്ളിൽ വൈറൽ ലോഡ് കുറഞ്ഞ് വരുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Tags