ചരിത്രം മമ്മൂട്ടിയെയല്ല, മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്: മലയാള സിനിമയുടെ മാറ്റത്തിന്റെ 50 വർഷങ്ങൾ…
August 06, 2021
മലയാള സിനിമയും 1971 ഓഗസ്റ്റ് 6-ഉം തമ്മിൽ വലിയൊരു ബന്ധമാണ് ഉള്ളത്. വെള്ളിത്തിരയുടെ ചരിത്രം മാറ്റിമറിച്ചു എന്നു തന്നെ നിസംശയം പറയാനാകുന്ന ദിനം. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമ മലയാളത്തിൽ പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്ന വേളയാണിത്. അതുമാത്രമല്ല, ഈ ദിവസം മലയാള സിനിമയിൽ ഒരു പുത്തൻ താരോദയം ഉണ്ടായതിന്റെ വാർഷികം കൂടിയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയജീവിതം കുറിച്ചതിന്റെ നാൾവഴികൾ കൂടിയാണ്. ഈവേളയിൽ സൂപ്പർ താരങ്ങളും, സിനിമ ആരാധകരും സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ആഘോഷമാക്കുകയാണ്.
ഒപ്പം വെള്ളിത്തിരയിൽ 50 വർഷങ്ങൾ ആഘോഷിക്കുന്ന മമ്മുട്ടിക്ക് ആശംസകളുമായി സംവിധായകൻ ഷാജി കൈലാസ്. കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിവർത്തനങ്ങൾക്ക് സാക്ഷിയായി, എന്നാൽ മാറാതെ നിന്ന സ്വത്വം മമ്മൂട്ടിയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാലമത്രയും മമ്മൂട്ടി സ്ക്രീനിൽ അവതരിപ്പിച്ചത് മലയാളിയുടെ ഉച്ഛാസനിശ്വാസങ്ങളായിരുന്നു. ഏത് ചരിത്രപുരുഷനെ കുറിച്ച് സിനിമ ആലോചിച്ചാലും ആ ആലോചനകളെല്ലാം മമ്മൂട്ടിയിലാണ് പര്യവസാനിച്ചതെന്നും ഷാജി കൈലാസ്.
oഷാജി കൈലാസിന്റെ കുറിപ്പ് വായിക്കാം
Tags