പാഠ്യപദ്ധതിയില്‍ ഇനി ആംഗ്യഭാഷയും; കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് രണ്‍വീര്‍ സിംഗ്
August 06, 2021
മുംബൈ: സ്‌കൂളുകളില്‍ ആംഗ്യഭാഷ പഠനം ഉള്‍പ്പെടുത്തുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. രാജ്യത്ത് സമത്വം സംരക്ഷിക്കുന്നതിനായി പുരോഗമനപരമായ നടപടിയാണ് ഭാരത സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും രണ്‍വീര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ആംഗ്യഭാഷ പഠിക്കുന്നത് വഴി ബധിരര്‍ക്ക് മേല്‍ സമൂഹം കല്‍പിച്ചിട്ടുള്ള ഭ്രഷ്ട് ഇല്ലാതാകുമെന്നും നടന്‍ പറയുന്നു. ഇന്ത്യയിലെ 23-ാമത് ഔദ്യോഗിക ഭാഷയായി ആംഗ്യഭാഷയെ പ്രഖ്യാപിക്കണമെന്ന ആവശ്യം നിരന്തരമായി ഉന്നയിച്ചിരുന്ന വ്യക്തിയാണ് രണ്‍വീര്‍ സിംഗ്.
കഴിഞ്ഞയാഴ്ചയാണ് പാഠ്യപദ്ധതിയില്‍ ആംഗ്യഭാഷ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ചത്. സ്‌കൂളില്‍ മറ്റേതൊരു വിഷയവും പഠിക്കുന്നതുപോലെ ഇന്ത്യന്‍ ആംഗ്യഭാഷയും തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് അഭ്യസിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആംഗ്യഭാഷയെ പ്രചരിപ്പിക്കുന്നത് വഴി രാജ്യത്ത് 3 ലക്ഷത്തിലധികം വരുന്ന ഭിന്നശേഷിക്കാര്‍ക്ക് വലിയ പിന്തുണയാകുമെന്നും നരേന്ദ്രമോദി പറഞ്ഞു.
Tags