സെപ്തംബർ 25 ന് ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച.സെപ്തംബർ 25നാണ് ബന്ദ്.സിംഘു അതിർത്തിയിൽ ചേർന്ന ദേശീയ കർഷക കൺവെൻഷനിലാണ് തീരുമാനമുണ്ടായത്.അതേസമയം രാഷ്ടീയ നേട്ടത്തിനായിട്ടാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തതെന്നും. ഇത് യഥാർത്ഥ കർഷകരുടെ താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് പരക്കെ വിമർശനം ഉയർന്ന് കഴിഞ്ഞു. കഴിഞ്ഞമാസംദേശിയപാതയിലെ സമരത്തിനെതിരെ അന്ത്യശാസനവുമായി ഹരിയാനയിലെ റെവാരി ഗ്രാമത്തിലെ യഥാർത്ഥ കർഷകർ രംഗത്ത് വന്നിരുന്നു.


 
75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക മേഖലയ്‌ക്ക് പുത്തൻ ഉണർവേകാൻ നിരവധി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ചെറുകിട കർഷകർക്ക് പ്രത്യേക പരിഗണന നൽകി അവരുടെ ഉന്നമനമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി അന്ന് പറഞ്ഞിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇപ്പോൾ ബന്ദിന് ആഹ്വാനം ചെയ്തത്.സമരത്തിന്റെ പരാജയം മറയ്‌ക്കാനാണ് ഭാരത ബന്ദ് പോലുള്ള പുതിയ പദ്ധതികളുമായി മുന്നോട്ട് പോവുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.
Tags