കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമെന്ന് കെ. സുരേന്ദ്രൻ

കേരളത്തിൽ കൊവിഡ് പ്രതിരോധം പാളിയതിൽ മുഖ്യമന്ത്രി നൽകിയ ന്യായീകരണം അപഹാസ്യമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ആരോഗ്യമേഖല പരാജയപ്പെട്ടതിന് പ്രതിപക്ഷത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പ്രതിപക്ഷ വിമർശനങ്ങളെ കേരളത്തിനെതിരായ ഗൂഢാലോചനയാക്കാനുള്ള തന്ത്രം വിജയിക്കില്ലെന്നും, കെ. സുരേന്ദ്രൻ അറിയിച്ചു. ടി.പി.ആർ. 19 ശതമാനം ആയതിനും പ്രതിദിന മരണനിരക്ക് 150 – 200 ആയതിനും സർക്കാർ മറുപടി പറയണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Tags