കെ മുരളീധരന്‍ കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍
August 06, 2021
ന്യൂഡല്‍ഹി : കെ മുരളീധരനെ കെപിസിസി പ്രചാരണ സമിതി അധ്യക്ഷനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചു. രണ്ടാം തവണയാണ് മുരളീധരന്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷനാകുന്നത്.
നേരത്തെ കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങളിലേക്ക് കെ മുരളീധരനെ പരിഗണിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പും കെ മുരളീധരനായിരുന്നു പ്രചാരണ സമിതി അധ്യക്ഷനായിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം പദവി ഒഴിയുകയായിരുന്നു.
കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനോട് ഇടഞ്ഞ്, പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല എന്നാരോപിച്ചാണ് മുരളീധരന്‍ സ്ഥാനമൊഴിഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. വടകര എംപിയാണ്.
Tags