സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബേക്കറി ഉടമ ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബേക്കറി ഉടമ ആത്മഹത്യ ചെയ്തു. ബാലരാമപുരം സ്വദേശി മുരുകനാണ് (41) മരിച്ചത്. ഇദ്ദേഹത്തിന് കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുവയസുള്ള മകളുണ്ട്. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ മറ്റൊരു കടയില്‍ ജോലിക്കുനില്‍ക്കുകയായിരുന്നു മുരുകന്‍. പ്രതിസന്ധി വന്നതോടെ ബാലരാമപുരത്ത് സ്വന്തമായി ബേക്കറി തുടങ്ങുകയായിരുന്നു. എന്നാല്‍ കട തുടങ്ങി ഒന്‍പത് മാസമായിട്ടും കച്ചവടമില്ലാത്തതിനെ തുടര്‍ന്ന് നഷ്ടത്തിലാകുകയായിരുന്നു. കഴിഞ്ഞ ദിവസവും കടത്തെ കുറിച്ച് സംസാരിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു
Tags