പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഒക്ടോബറോടെ നടപ്പിലാക്കുമെന്ന് സ്ഥിരീകരണം. കൊറോണ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എൻ.കെ അറോറയാണ് വിവരം അറിയിച്ചത്

ന്യൂഡൽഹി: പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഒക്ടോബറോടെ നടപ്പിലാക്കുമെന്ന് സ്ഥിരീകരണം. കൊറോണ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എൻ.കെ അറോറയാണ് വിവരം അറിയിച്ചത്. എന്നിരുന്നാലും മുതിർന്നവർക്കുള്ള പ്രതിരോധകുത്തിവെയ്പ്പ് പൂർത്തിയായതിനുശേഷമേ കുട്ടികൾക്ക് വാക്‌സിൻ നൽകുകയുള്ളൂ എന്ന് ഡോ.എൻ.കെ അറോറ കൂട്ടിച്ചേർത്തു. കൊറോണ മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ല. എന്നാരുന്നാലും കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് വേഗത്തിൽ ആരംഭിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി 12 വയസുമുതൽ 17 വയസുവരെ പ്രായമുള്ള കുട്ടികളുടെ മുൻഗണനാപട്ടിക വികസിപ്പിക്കാൻ തയ്യാറെടുക്കുന്നുണ്ടെന്നും എൻടിഎജിഐ ചെയർമാൻ കൂട്ടിച്ചേർത്തു. തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സൂചി രഹിത കൊറോണ വാക്‌സിനാണ് സൈകോവ്-ഡി. സൈഡസ് കാഡിലയുടേതാണ് വാക്‌സിൻ. വാക്‌സിന് അടുത്തിടെയാണ് ഇന്ത്യയിലെ ഡ്രഗ്‌സ് കൺട്രോളറുടെ അംഗീകാരം ലഭിക്കുന്നത്. നിലവിൽ കോവീഷീൽഡ്, കോവാക്‌സിൻ, സ്പുട്‌നിക് വി മുതലായ വാക്‌സിനുകൾ പതിനെട്ട് വയസിനുമുകളിൽ പ്രായമുള്ളവർക്കാണ് നൽകുന്നത്.
Tags