രാജ്യത്തെ സ്‌കൂളുകൾ തുറക്കാനുള്ള സമയമായെന്ന് കൊറോണ വർക്കിംഗ് ഗ്രൂപ്പ് മേധാവി ഡോക്ടർ എൻ.കെ അറോറ.
August 25, 2021
ന്യൂഡൽഹി: കൊറോണ മഹാമാരി സമയത്ത് അടച്ചുപൂട്ടിയ രാജ്യത്തെ സ്‌കൂളുകൾ തുറക്കാനുള്ള സമയമായെന്ന് കൊറോണ വർക്കിംഗ് ഗ്രൂപ്പ് മേധാവി ഡോക്ടർ എൻ.കെ അറോറ.
കൊറോണമഹാമാരിക്കെതിരായ യുദ്ധത്തിലാണ് ലോകം മുഴുവനും.ഇപ്പോൾ രാജ്യത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.ഘട്ടം ഘട്ടമായി ക്ലാസുകൾ പുനരാരംഭിക്കേണ്ടതുണ്ട്.സ്‌കൂളുകൾ തുറക്കാനുള്ള സമയമായി എന്ന് പറയുന്നത് അത് കൊണ്ടാണ്. അറോറ കൂട്ടിചേർത്തു.
കൊറോണയുടെ മുന്നാം തരംഗം പ്രധാനമായും കുട്ടികളെയാണ് ബാധിക്കുക എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അവ കുട്ടികളെ ഗുരുതരാവസ്ഥയിലേക്ക് നയിക്കില്ലെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മാതാപിതാക്കളുടെ ആശങ്ക കണക്കിലെടുക്കേണ്ടതുണ്ട്. അതിനായി കുട്ടികളുമായി അടുത്തിടപെടുന്നവർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നത് ഒരു പരിധി വരെ സഹായകരമാകും. അധ്യാപകർ, അനധ്യാപകർ, ജീവനക്കാർ,സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർ എന്നിവർക്ക് വേഗത്തിൽ കുത്തിവെയ്പ്പ് നൽകണമെന്ന് അറോറ നിർദ്ദേശിച്ചു.
അതേസമയം 12-17 വയസ്സിനിടെ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി കൊറോണ വാക്‌സിൻ ഒക്ടോബറോടെ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ മാസം സംസ്ഥാനങ്ങൾക്ക് രണ്ട് ഡോസ് കൊറോണ വാക്‌സിൻ കേന്ദ്രം അധികമായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നരവർഷത്തിലേറയായി രാജ്യത്തെ സ്‌കൂളുകൾ അടച്ചു പൂട്ടിയിട്ട്. ഓൺലൈൻ മുഖേനെയാണ് ഇപ്പോൾ പഠനം നടക്കുന്നത്. അടുത്തിടെ പല സംസ്ഥാനങ്ങളും സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനമെടുത്തിരുന്നു.
Tags