വയനാട്ടിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു.

വയനാട്ടിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി സ്വദേശി കവളമാക്കൽ സജിയാണ് മരിച്ചത്. ഇയാളെ വെട്ടിയ ഓട്ടോ ഡ്രൈവർ മാങ്ങാട്ട് അഭിലാഷിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടക്കുന്നത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നതായി നാട്ടുകാർ പറയുന്നു. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സജിയുടെ കൈക്കാണ് വെട്ടേറ്റത്. ആദ്യം സജിയെ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആരോ​ഗ്യ സ്ഥിതി വഷളായ സജിക്ക് ഇന്ന് രാവിലെയാണ് മരണം സംഭവിക്കുന്നത്.
Tags