ഇന്ന് മുതൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം

കൊവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ ഓണം പ്രമാണിച്ച് ഇന്ന് മുതൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം. ഓണത്തോട് അനുബന്ധിച്ച് നഗരത്തിൽ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ പരിശോധനകൾക്കായി വിന്യസിക്കും.ഡിസിപി ഐശ്വര്യ ഡോങ്ക്റയുടെ മേൽനോട്ടത്തിൽ 4 ഡിവൈഎസ്പിമാർക്കാണ് നിയന്ത്രണങ്ങൾക്കുള്ള ചുമതല. പരിശോധനകൾക്കായി 950 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഓണത്തോട് അനുബന്ധിച്ച് എത്തുന്ന ലഹരി വസ്തുക്കളുടെ വരവ് തടയുന്നതിന് ജില്ലാ അതിർത്ഥികളിൽ പരിശോധന ശക്തമാക്കി. എറണാകുളം ജില്ലയിൽ കൊവിഡ് പ്രതിരോധം, ഓണത്തിരക്ക് കുറയ്ക്കുക, മയക്കുമരുന്ന് കഞ്ചാവ് മാഫിയകളെ തടയുക എന്നതാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം. എറണാകുളം ജില്ലയിൽ ഇന്നലെ 2161പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2150 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. 1885 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്.
Tags