മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വേജ്‌പേയിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വേജ്‌പേയിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ന്യൂഡൽഹിയിലെ സദൈവ് അടൽ സമാധിയിലെത്തിയാണ് നരേന്ദ്രമോദി മുൻ രാഷ്‌ട്ര തന്ത്രജ്ഞന് തന്റെ പ്രണാമങ്ങൾ അർപ്പിച്ചത്. 2018 ആഗസ്റ്റ് 16നാണ് അടൽ ബിഹാരി വാജ്‌പേയ് വിടപറഞ്ഞത്. 93-ാം വയസ്സിലാണ് വാജ്‌പേയി അന്തരിച്ചത്. മുൻപ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ വാജ്‌പേയിക്ക് കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ എന്നിവരും സമാധി മണ്ഡപത്തിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്‌ട്ര തന്ത്രജ്ഞനെന്ന നിലയിൽ വാജ്‌പേയി ഏവർക്കും പ്രിയങ്കരനായ നേതാവായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. ലോകവേദികളിൽ ഇന്ത്യക്ക് ചിരപ്രതിഷ്ഠ നൽകി അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ ബഹിരാകാശ മേഖലയിലെ വികസനത്തിൽ ബദ്ധശ്രദ്ധനായിരുന്നുവെന്നും ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി പദത്തിലേക്ക് മൂന്നു തവണയാണ് രാജ്യം അടൽ ബിഹാരി വാജ്‌പേയിയെ തെരഞ്ഞെടുത്തത്. 1996, 1998, 2004 വർഷങ്ങളിലാണ് എൻ.ഡി.എ വാജ്‌പേയിയുടെ നേതൃത്വത്തിൽ ഭരണത്തിലെത്തിയത്. രാജ്യം 2014ൽ അടൽ ബിഹാരി വാജ്‌പേയിയെ ഭാരത രത്‌ന നൽകി ആദരിച്ചു.
Tags