കേന്ദ്ര മന്ത്രിമാരുടെ ‘ജൻ ആശിർവാദ് യാത്രയക്ക്’ ഇന്ന് തുടക്കം
August 16, 2021
ന്യൂഡൽഹി: ജൻ ആശിർവാദ് യാത്രയക്ക് ഭാരതീയ ജനതാ പാർട്ടിയുടെ ഉത്തർപ്രദേശ് യൂണിറ്റ് തയ്യാറായിക്കഴിഞ്ഞു. ജനങ്ങളുടെ അനുഗ്രഹം തേടുകയാണ് ഈ യാത്രയുടെ ലക്ഷ്യം. ഇന്ന് മുതൽ നാല് ദിവസം വരെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഉൾപ്പെട്ട ഉത്തർപ്രദേശിൽ നിന്നുള്ള ഏഴ് പുതിയ കേന്ദ്ര മന്ത്രിമാരാണ് യാത്രയക്ക് തുടക്കം കൂറിക്കുന്നത്. 3,500 കിലോമീറ്ററിലധികം ദൂരമാണ് യാത്ര നടത്തുക. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാർട്ടി എംഎൽസിയുമായ ഗോവിന്ദ് നാരായൺ ശുക്ലയ്‌ക്കാണ് ഉത്തർപ്രദേശിൽ ജൻ ആശിർവാദ് യാത്രയുടെ ചുമതല നടത്താനുള്ള നിർദ്ദേശം നൽകിയിട്ടുളളത്.
കേന്ദ്ര സഹമന്ത്രിരായ ബിഎൽ വർമ്മ,എസ് പി സിംഗ് ബാഗേൽ, പങ്കജ് ചൗധരി, ഭാനു പ്രതാപ് വർമ്മ, കൗശൽ കിഷോർ ,അജയ് മിശ്ര, അനുപ്രിയ പട്ടേൽ എന്നിവരാണ് ജൻ ആശിർവാദ് യാത്രയിൽ പങ്കുചേരുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ജൻ ആശിർവാദ് യാത്ര സംഘടിപ്പിക്കാൻ തീരുമാനമെടുത്തത്.
Tags