ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020ന്റെ പ്രധാന സംരംഭങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നാളെ തുടക്കമിടും
August 23, 2021
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020ന്റെ പ്രധാന സംരംഭങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നാളെ തുടക്കമിടും. ഇതിന്റെ ഭാഗമായി, എൻഇപി 2020ന്റെ ഒരു വർഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള ഒരു ബുക്ക്‌ലെറ്റും, എൻസിഇആർടിയുടെ ഇതര അക്കാദമിക് കലണ്ടറും പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
എൻസിഇആർടിയുടെ 2021-22 ഇതര അക്കാദമിക് കലണ്ടറിൽ സിലബസിൽ നിന്നോ പാഠപുസ്തകത്തിൽ നിന്നോ എടുത്ത പഠന ഫലങ്ങൾ, തീമുകൾ, അദ്ധ്യായങ്ങൾ എന്നിവ പരാമർശിച്ചുകൊണ്ടുള്ള രസകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രവർത്തനങ്ങളുടെ ആഴ്ച തിരിച്ചുള്ള പ്ലാനുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഓഗസ്റ്റ് 24 രാവിലെ 10.15 ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂട്യൂബിലും ട്വിറ്ററിലും ഈ പരിപാടി തത്സമയം കാണാം.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉന്നത വകുപ്പ് ഉദ്യോഗസ്ഥരും, സ്വയംഭരണ സ്ഥാപന മേധാവികളും, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.
Tags