സംസ്ഥാനത്ത് ഇന്ന് 4,29,618 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 4,29,618 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,170 സർക്കാർ കേന്ദ്രങ്ങളും 343 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1513 വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. (covid vaccine today kerala) സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ 2,62,33,752 പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്. അതിൽ 1,92,89,777 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 69,43,975 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായി. കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിൽ നിന്നും 15 ലക്ഷം സിറിഞ്ചും മുംബൈയിൽ നിന്നും 5 ലക്ഷം സിറിഞ്ചും ലഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
Tags