ഛത്തീസ്ഗഡിന് പുതിയതായി നാല് ജില്ലകളും 18 താലൂക്കുകളും പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഖേലിന്റെ പ്രഖ്യാപനം.

റായ്പൂർ: ഛത്തീസ്ഗഡിന് പുതിയതായി നാല് ജില്ലകളും 18 താലൂക്കുകളും പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഖേലിന്റെ പ്രഖ്യാപനം. മൊഹ്ല മൻപൂർ,ശക്തി, സംരംഗഡ് ബിലൈഗഡ്, മാനേന്ദ്രഗഡ് എന്നിവയാണ് പുതിയ നാല് ജില്ലകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 32 ആയി. രാജ്യത്ത് 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി റായ്പൂരിലെ പോലീസ് പരേഡ് ഗ്രൗണ്ടിലെത്തിയ മുഖ്യമന്ത്രി ദേശീയ പതാകയുയർത്തി. സംസ്ഥാനത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി പോരാടിയ എല്ലാ രക്തസാക്ഷികൾക്കും സൈനികർക്കും മുഖ്യമന്ത്രി അഭിവാദ്യങ്ങൾ അർപ്പിച്ചു. അതേസമയം സംസ്ഥാനത്ത് 15 ഗ്രാമങ്ങൾ മാവോയിസ്റ്റ് മുക്തമായെന്ന് എസ്.പി അഭിഷേക് പല്ലവ അറിയിച്ചു. നിരവധി ഭീകരർ കീഴടങ്ങുകയും കൊല്ലപ്പെടുകയും ചെയ്തതിന്റെ ഭാഗമായാണ് ഗ്രാമങ്ങൾ നക്‌സൽ മുക്തമായതെന്നും പോലീസ് പറഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും അധികം മാവോയിസ്റ്റ് ഇടപെടലുകൾ നടന്നിട്ടുള്ള ജില്ലയാണ് ദന്തേവാഡ. ജില്ലയിലെ 33 ഗ്രാമങ്ങൾ ഇപ്പോഴും റെഡ് സോണിലാണ്.
Tags