മലപ്പുറത്ത് സദാചാര പൊലീസിന്റെ ആക്രമണത്തിന് ഇരയായ അധ്യാപകൻ ജീവനൊടുക്കി
August 14, 2021
മലപ്പുറത്ത് സദാചാര പൊലീസ് വീട്ടിൽ കയറി ആക്രമിച്ച അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ. സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകനാണ് മനംനൊന്ത് ജീവനൊടുക്കിയിരിക്കുന്നത്. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്‍റെ കലാസംവിധായകനായിരുന്നു. മലപ്പുറത്തെ സാംസ്കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവർത്തകനുമായിരുന്നു സുരേഷ്.
Tags