കണ്ണൂർ തളിപ്പറമ്പിൽ 17 സിപിഐഎം പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി

കണ്ണൂർ തളിപ്പറമ്പിൽ 17 സിപിഐഎം പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി. മന്ത്രി എം വി ഗോവിന്ദന്‍റെ ഭാര്യ പി കെ ശ്യാമളയെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെയാണ് അച്ചടക്ക നടപടി. ആന്തൂർ നഗരസഭാ അധ്യക്ഷയാണ് പി കെ ശ്യാമള. എം എൻ ഷംസീർ എംഎൽഎ ചെയർമാനായ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് നടപടി. രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷനും 15 പേരെ പരസ്യമായി ശാസിക്കാനുമാണ് തീരുമാനം.

പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമ സാജന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ സിപിഎം പ്രാദേശിക നേതാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് ലൈക്ക് അടിച്ചവര്‍ക്കും കമന്‍റ് ഇട്ടവര്‍ക്കുമെതിരെയാണ് നടപടി.
Tags