കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു: മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്തു
August 06, 2021
കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നടന്‍മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത് പൊലീസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആള്‍ക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉദ്ഘാടന പരിപാടി നടന്നത്. ശേഷം ഇരുവരും ആശുപത്രിയുടെ ഇന്റന്‍സീവ് കെയര്‍ ബ്ലോക്കില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് ആള്‍ക്കൂട്ടം ഉണ്ടാക്കിയെന്നാണ് കേസ്.
സംഭവത്തില്‍ സിനിമാ നിര്‍മാതാവ് ആന്‍റോ ജോസഫിനും ആശുപത്രി മാനേജ്മെന്‍റിനെതിരെയും കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നടന്മാര്‍ എത്തിയപ്പോള്‍ മുന്നൂറോളം പേര്‍ കൂട്ടം കൂടിയെന്നാണ് എലത്തൂര്‍ പൊലീസ് പറയുന്നത്.
Tags