വെങ്കലത്തിനായി ബജ്‌രംഗ് പൂനിയ ഇന്നിറങ്ങും

ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയ സെമിയിൽ പരാജയപ്പെട്ടെങ്കിലും ഒളിംപിക്സിലെ ഗുസ്തി ഗോദയിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല പ്രതീക്ഷ. പുരുഷ 65 കിലോ വിഭാഗത്തിൽ സെമി ഫൈനലിൽ തോറ്റ ബജ്‌രംഗ് പൂനിയയ്ക്ക് ഇൻ റെപ്പഷാജ് റൗണ്ടിൽ ജയിച്ചെത്തുന്ന താരവുമായി ഇന്ന് വെങ്കലത്തിനായി മത്സരിക്കാം. മൂന്ന് തവണ ലോക ചാമ്പ്യനായിട്ടുള്ള അസർബെയ്ജാൻ തരാം ഹാജി അലിയേവിന് മുമ്പിലാണ് സെമിയിൽ ബജ്‌രംഗ് കീഴടങ്ങിയത് (12-5). ബജ്‌രംഗിന്റെ സ്ഥിര ദൗർബല്യമായ കാലുകൾ കൊണ്ടുള്ള പ്രതിരോധം മുതലെടുത്ത് അലിയേവ് ആദ്യ പീരിഡിൽ തന്നെ 4-1 ന് മുന്നിലെത്തി. രണ്ടാം പീരിഡിൽ അസർബെയ്‌ജാൻ തരാം 8-1 ന് മുന്നിലെത്തിയ ശേഷം ബജ്‌രംഗ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സമയം ഉണ്ടായിരുന്നില്ല. കിർഗിസ്ഥാൻറെ എർനാസർ അക്മതാലിയേവ്, ഇറാന്റെ മുർത്തസ ചേക്ക ഗിയാസി എന്നിവരെ തോൽപ്പിച്ചാണ് ബജ്‌രംഗ് സെമിയിലെത്തിയത്.
Tags