കണ്ണൂർ ഏഴോം ക്ഷേത്രത്തിൽ മോഷണം; 15 പവന്റെ തിരുവാഭരണം നഷ്ടമായി

കണ്ണൂർ : ഏഴോം കുറുവാട്ടേ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 15 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ക്ഷേത്രത്തിലെ മൂല ഭണ്ഡാരവും മോഷണം പോയിട്ടുണ്ട്. രാവിലെ അടിച്ചു തളിക്കാനായി ക്ഷേത്രത്തിലെത്തിയ ക്ഷേത്രേശൻമാരാണ് സംഭവം ആദ്യം അറിഞ്ഞത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. കമ്പിപ്പാര ഉപയോഗിച്ച് ശ്രീകോവിലിന്റെ വാതിൽ തകർത്തായിരുന്നു മോഷണം. സമീപത്തു നിന്നും പാരയും ചില രാസപദാർത്ഥങ്ങളും കണ്ടെടുത്തു. ക്ഷേത്രത്തിലെ ഓഫീസ് മുറിയും കുത്തിത്തുറന്ന നിലയിലാണ്. പഴയങ്ങാടി എസ് എച്ച്ഒയും സംഘവും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒന്നിലധികം ആളുകൾ ചേർന്നാണ് കൃത്യം നടത്തിയതെന്നാണ് നിഗമനം
Tags