കളിക്കുന്നതിനിടെ തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി 13 വയസ്സുകാരി മരിച്ചു.കരുമ്പിൽ സ്വദേശിയും വെന്നിയൂർ ആറുമട താമസകാരനുമായ കരുമ്പിൽ മികച്ച അബ്ദുൽ നാസറിൻ്റെ മകൾ നസ്വ ഷെറിൻ (13) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 8 മണിക്കാണ് സംഭവം.വീട്ടിൽ ഉമ്മയുടെ സഹോദരിയുടെ മകളുമായി കളിക്കുന്നതിനിടെയാണ് തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങിയത്.ഒപ്പം കളിക്കുന്ന കുട്ടി വിവരം വീട്ടുകാരെ അറിയിച്ചപ്പോൾ കയറിൽ കുരുങ്ങി ബോധം
നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു.തുടർന്ന് ചെങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോട്ടക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചു.കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ടോടെ ബന്ധുക്കൾക്ക് വിട്ട് നൽകി.മരിച്ച നസ് വ വാളക്കുളം കെ.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ്.
മാതാവ്:ഖൈറുന്നീസ.
സഹോദരിമാർ:നസ്റീന,നസ്റിയ,നസ്മിയ,നിഷാന
മാതാവ്:ഖൈറുന്നീസ.
സഹോദരിമാർ:നസ്റീന,നസ്റിയ,നസ്മിയ,നിഷാന