തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. തിരുവല്ലം സ്വദേശികളായ ഹെനാ മോഹനും (50) മകള്‍ നീതുമോഹനു(28)മാണ് മരിച്ചത്. തിരുവല്ലം നെല്ലിയോട്ടെ വാടക വീടിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഈ വീടിനടുത്തുള്ള എര്‍ത്ത് കമ്പിയ്ക്ക് അടുത്ത് നിന്ന് കളിക്കുന്നതിനിടെ നീതുവിന്റെ കുഞ്ഞിനാണ് ആദ്യം ഷോക്കേറ്റത്. ഈ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെയാണ് നീതുവും അമ്മ ഹെനയും മരിച്ചത്. പൊള്ളലേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. നീതുവിന്റെയും അമ്മ ഹെനയുടേയും മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Tags