സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേരള നിയമസഭയിൽ ഒരുക്കിയ പൂക്കളം കാണാനെത്തുന്ന മുഖ്യമന്ത്രിയുടെ വീഡിയോയ്‌ക്കെതിരെ വിമർശനം ശക്തം. കൊറോണ കാലത്ത് സാമൂഹിക അകലമൊന്നും പാലിക്കാതെ നിരവധി പേരാണ് മുഖ്യമന്ത്രിയ്‌ക്കൊപ്പം പൂക്കളം കാണാൻ തടിച്ച് കൂടിയത്.

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേരള നിയമസഭയിൽ ഒരുക്കിയ പൂക്കളം കാണാനെത്തുന്ന മുഖ്യമന്ത്രിയുടെ വീഡിയോയ്‌ക്കെതിരെ വിമർശനം ശക്തം. കൊറോണ കാലത്ത് സാമൂഹിക അകലമൊന്നും പാലിക്കാതെ നിരവധി പേരാണ് മുഖ്യമന്ത്രിയ്‌ക്കൊപ്പം പൂക്കളം കാണാൻ തടിച്ച് കൂടിയത്. ഇതിന്റെ വീഡിയോ മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കൊറോണ പ്രൊട്ടോക്കോൾ പാലിക്കാതെയുള്ള ചടങ്ങിനെതിരെ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെ കേസെടുക്കുന്നില്ലേ പോലീസ് മാമാ’ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ‘ഇവർക്കൊക്കെ എല്ലാ ആഘോഷവും ഇപ്പോഴും ഉണ്ട്’ എന്ന് മറ്റൊരാളും കുറിയ്‌ക്കുന്നു. ‘സാമൂഹിക അകലം ജനങ്ങൾക്ക് മാത്രമേ ഉള്ളോ സാർ’, ‘കൊറോണ ചത്തു’, ‘എന്താ സാമൂഹിക അകലം.. ഇങ്ങനെ തന്നെ വേണം കൊറോണയെ പ്രതിരോധിക്കാൻ’, ‘ഇതാണോ പൊതുജനം കണ്ടു പഠിക്കേണ്ടത്’ എന്നിങ്ങനെ നീളുന്നു കമന്റുകൾ. കൊറോണ വ്യാപനം കണക്കിലെടുത്ത് ആളുകൾ കൂട്ടം കൂടരുതെന്നും വീട്ടിൽ തന്നെ എല്ലാവരും ഓണം ആഘോഷിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഈ നിബന്ധനകൾ കാറ്റിൽപ്പറത്തുന്നതാണ് പൂക്കളം കാണാനെത്തുന്ന മുഖ്യമന്ത്രിയുടെ വീഡിയോ. ജനങ്ങൾക്ക് മാത്രം നിബന്ധനകളും നിയന്ത്രണങ്ങളും നേതാക്കൾക്ക് ഇതൊന്നും ആവശ്യമില്ലേ എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
Tags