പാരാലിംപിക്‌സിൽ കരുത്ത് കാട്ടി ഇന്ത്യ; രാജ്യത്തിന് മൂന്നാം മെഡൽ; ഡിസ്‌കസ് ത്രോയിൽ വിനോദ് കുമാറിന് വെങ്കലം

ടോക്കിയോ: പാരാലിംപിക്‌സിൽ കരുത്ത് കാട്ടി ഇന്ത്യ. മൂന്ന് മെഡലുകളാണ് രാജ്യം ഇന്ന് നേടിയത്. ഡിസ്‌കസ് ത്രോയിൽ വിനോദ് കുമാർ വെങ്കലം നേടിയതോടെയാണ് രാജ്യത്തിന്റെ മെഡൽ നേട്ടം മൂന്നായി ഉയർന്നത്.

19.91 മീറ്റർ എറിഞ്ഞാണ് വിനോദ് കുമാറിന്റെ വെങ്കല മെഡൽ നേട്ടം. പുതിയ ഏഷ്യൻ റെക്കോഡും ഈ പ്രകടനത്തിലൂടെ വിനോദ് കുമാർ കുറിച്ചു. നേരത്തെ ഹൈജമ്പിൽ നിഷാദ് കുമാറും വനിതാ ടേബിൾ ടെന്നീസിൽ ഭാവിന പട്ടേലും വെള്ളിമെഡലുകൾ നേടിയിരുന്നു.

2.06 മീറ്ററാണ് നിഷാദ് ചാടിയത്. 2021 ൽ നിഷാദ് തന്നെ കുറിച്ച ഏഷ്യൻ റെക്കോഡിന് തുല്യമാണിത്.
Tags