പാരാലിമ്പിക്‌സിൽ വീണ്ടും വെള്ളിതിളക്കം

ടോക്കിയോ:പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം.പുരുഷവിഭാഗം ഡിസ്‌കസ്‌ത്രോയിൽ യോഗേഷ് ഖാത്തൂണിനാണ് വെള്ളിമെഡൽ ലഭിച്ചത്. എഫ് 6 വിഭാഗത്തിലാണ് മെഡൽ. 44.38 ദൂരത്തോടെയാണ് ഈ അഭിമാന നേട്ടം.പാരാലിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന അഞ്ചാമത്തെ മെഡലാണിത്.


രാജ്യത്തേക്ക് മെഡൽ കൊണ്ടുവന്നതിൽ ഏറെ സന്തോഷിക്കുന്നു. മെഡൽ നേട്ടത്തെ ഏറെ അഭിമാനിക്കുന്നു.യോഗേഷിന്റെ വിജയം വളർന്നുവരുന്ന കായികതാരങ്ങളെ ഏറെ പ്രചോദിപ്പിക്കും യോഗേഷിന് ആശംസ അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ടിറ്റ്വറിൽ കുറിച്ചു.
Tags