കൊറോണ; രാജ്യത്ത് 24 മണിക്കൂറിനിടെ 42,909 പേർക്ക് രോഗം ; 63 കോടി പിന്നിട്ട് വാക്‌സിനേഷൻ

ന്യൂഡൽഹി : രാജ്യത്തെ കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയെ തുടർന്നുള്ള 380 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,763 പേർ രോഗമുക്തി നേടി. നിലവിൽ 3,76,324 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.  ഇതുവരെ 3,19,23,405 പേരാണ് കൊറോണ മുക്തരായത്. വാക്‌സിനേഷൻ ആരംഭിച്ചതു മുതൽ ഇതുവരെ 63.43കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

ആകെ രോഗികളിൽ 1.15 ശതമാനം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 97.51 ശതമാനമാണ് രോഗമുക്തി നിരക്ക്. 3.02 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊറോണ വ്യാപനം ആരംഭിച്ചതിന് ശേഷം ഇതുവരെ 52.01 കോടി പരിശോധനകൾ നടത്തി.
Tags