കാബൂൾ വീണ്ടും സ്ഫോടനം. കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി.
August 26, 2021
കാബൂൾ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്ഫോടനം. കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി. ഇത് മൂന്നാം തവണയാണ് വിമാനത്താവളത്തിന് പുറത്ത് സ്ഫോടനമുണ്ടാകുന്നത്. സ്‌ഫോടനത്തിൽ കുട്ടികളും താലിബാൻ തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് വിവരം . ചാവേർ അക്രമണമെന്നാണ് സൂചന.
വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപമാണ് ആദ്യ സ്ഫോടനം ഉണ്ടായത്. പിന്നീട് വിമാനത്താവളത്തിന് പുറത്തെ ബാരൺ ഹോട്ടലിന് സമീപമാണ് രണ്ടാം സ്ഫോടനം ഉണ്ടായത്. ഇതിനിടെ വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ പത്ത് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്. വിമാനത്താവളത്തിലേക്ക് ജനങ്ങൾ പോകരുതെന്ന് അമേരിക്ക അഭ്യർത്ഥിച്ചു. അമേരിക്കൻ പ്രസിഡന്റ ജോ ബൈഡനെ സംഭവത്തെക്കുറിച്ച് ധരിപ്പിച്ചെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം ഉണ്ടായതിൽ അമേരിക്കയെ താലിബാൻ കുറ്റപ്പെടുത്തി. സ്ഫോടനമുണ്ടായത് അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായ സ്ഥലത്താണെന്ന് കുറ്റപ്പെടുത്തൽ.
ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സംശയിക്കുന്നതായും വിമാനത്താവളത്തിന് സമീപത്ത് നിന്ന് ആളുകള്‍ മാറണമെന്നും അമേരിക്ക അറിയിച്ചു. ഐഎസ് ആക്രമണമുണ്ടാകുമെന്ന് അമേരിക്ക് അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Tags