വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.
August 26, 2021
കാസർകോട് : വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കുമ്പള സ്വദേശി അബ്ദുൾ ഹമീദ് മുസ്‌ല്യാർ (41), ഇരിട്ടി സ്വദേശി പി.സി അഷ്‌റഫ് (50) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കൊച്ചി കടവന്ത്ര സ്വദേശിയായ സി. എ സത്താറിനെ ഹണി ട്രാപ്പിൽ കുടുക്കി മൂന്നേമുക്കാൽ ലക്ഷം രൂപയും, ഏഴര പവന്റെ സ്വർണവും മൊബൈലുമാണ് പ്രതികൾ കവർന്നത്. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ സാജിദ, ഉമ്മർ, ഇക്ബാൽ എന്നിവരിൽ നിന്നുമാണ് ഹമീദ്, അഷ്‌റഫ് എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
സാജിദയെ സിത്താറിന് പരിജയപ്പെടുത്തിക്കൊടുത്തത് അഷ്‌റഫ് ആണെന്ന് പോലീസ് പറഞ്ഞു. ഭാര്യയും മക്കളുമുള്ള സത്താറിന്റെയും, സാജിദയുടെയും വിവാഹം നടത്തിയത് ഹമീദ് ആണ്. തട്ടിപ്പാണെന്ന് അറിഞ്ഞു വിവാഹത്തിന് കൂട്ടുനിന്നതിനാണ് ഹമീദിനെ അറസ്റ്റ് ചെയ്തത്. അതീവ രഹസ്യമായാണ് ഇടനിലക്കാരനായ അഷ്‌റഫുമായി സത്താർ ബന്ധപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
വിവാഹ ശേഷം സത്താറും സാജിദയും കൊവ്വൽപള്ളിയിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരുടെയും സ്വകാര്യദൃശ്യങ്ങൾ പകർത്തിയ ശേഷം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സത്താറിൽ നിന്നും പ്രതികൾ പണം കവർന്നത്.
ആദ്യം മൂന്നേമുക്കാൽ ലക്ഷവും സ്വർണവും, മൊബൈലുമാണ് നൽകിയത്. ഇതിന് ശേഷം അഞ്ച് ലക്ഷം കൂടി വേണമെന്ന് പ്രതികൾ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് സത്താർ പോലീസിൽ പരാതി നൽകിയത്.
Tags