രാജ്യത്തെ കൊവിഡ് യാത്രാ മാർഗനിർദേശം പുതുക്കി കേന്ദ്രം ; അന്തർ സംസ്ഥാന യാത്രയ്ക്ക് വിലക്കില്ല

രാജ്യത്തെ കൊവിഡ് യാത്രാ മാർഗനിർദേശം പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ വേ , വിമാനം , ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർ ടി പിസിആർ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാർകക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദേശത്തിൽ പറയുന്നു. കൂടാതെ അന്തർ സംസ്ഥാന യാത്രയ്ക്ക് വിലക്കുകൾ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം ക്വാറൻ്റീൻ ഐസൊലേഷൻ കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് സ്വയം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ പറയുന്നു. സംസ്ഥാനാന്തര യാത്രയ്ക്ക് വ്യത്യസ്ഥ മാർഗ നിർദേശങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ ആണ് കേന്ദ്രത്തിന്റെ ഇടപെടൽ.
Tags